ദുബായിലെ 60 റസ്റ്ററന്റുകളിൽ 23 മുതൽ സെപ്റ്റംബർ ഒന്നുവരെ സമ്മർ റസ്റ്ററന്റ് വീക്ക്
ദുബായ് ∙ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റസ്റ്ററന്റുകളിൽ 23 മുതൽ സെപ്റ്റംബർ ഒന്നുവരെ സമ്മർ റസ്റ്ററന്റ് വീക്ക്. ജനപ്രിയ വിഭവങ്ങൾ പോക്കറ്റിന് ഇണങ്ങിയ വിലയിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. ഉച്ച ഭക്ഷണം 95 ദിർഹം മുതലും രാത്രി ഭക്ഷണം 150 മുതലും ലഭിക്കും. 69 ദിർഹത്തിന്റെ പ്രഭാത ഭക്ഷണ പാക്കേജുമുണ്ട്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന റസ്റ്ററന്റുകളും സ്റ്റൈലും
തുർക്കി വിഭവങ്ങൾ: ബെഷ് തുർക്കിഷ് കിച്ചണും സിറാലിയും. ഗ്രിൽ വിഭവങ്ങളാണ് ഇവിടെ പ്രധാനം. സ്പാനിഷ് വിഭവങ്ങൾ: ബീബീമോസ്യ ഇറ്റാലിയൻ: സോഷ്യൽ, ബല്ലാറോ, ബെലീനി കഫേ, കാസാ മിയ, ഷീവൽ ഗ്ലോബൽ സോഷ്യൽ, കൂചീന ദ് പാം, ഈൽ പാസ്തായോ, ഈസോല റിസ്റ്റോറന്റെ ഇറ്റാലിയനോ, ട്രാറ്റോറിയ, വിൻസി റിസ്റ്റോറന്റെ. മെഡിറ്ററേനിയൻ: സിയെന ക്ലബ് ഹൗസ്, ഗ്രീക്ക്: അ ലാ ഗ്രേഷ്, പോർച്ചുഗീസ്: ലാനാ ലൂസ, ഫ്രഞ്ച്: ബീസ്ട്രോ ദെ ലാ, കൂക്‌ലി ഫ്രെഞ്ച് ബീസ്ട്രോ, ബീഫ് ബീസ്ട്രോ, പാസ്കൽടെപർ, ബ്രിട്ടിഷ്: റോറിങ് റാബിറ്റ്, റിഫോം സോഷ്യൽ ആൻഡ് ഗ്രിൽ, ജോർജിയൻ: ഖാർടൂലെ. ഇമറാത്തി: അൽ ഫനാർ, അറേബ്യൻ ടി ഹൗസ്, ഇവാൻ. ലബനീസ്: ലിബാൻ ബൈ അല്ലോ ബെയ്റൂട്ട്. ഇന്തൊനീഷ്യൻ: അൻദാലിമാൻ, ബിബി സോഷ്യ തായ്ലൻഡ്: സൂഖോതായ്, ടീപ്താര. സീറ്റ് റിസർവേഷൻ ഓപ്പൺടേബിൾ എന്ന സൈറ്റിലാണ് ലഭിക്കുക.