ദുബായിലെ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങളും ഈ വർഷം രമ്യമായി പരിഹരിച്ചു, ഓരോ കേസും തീർപ്പാക്കാൻ കോടതിക്ക് പുറത്ത് ശരാശരി 13 ദിവസമെടുത്തു. ദുബായ് കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസു കളുടെ എണ്ണം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജനുവരി മുതൽ ജൂൺ വരെ 1,239 കേസുകളാണ് ദുബായ് കോടതിയുടെ അമിക്കബ്ൾ ഡിട്ട് റസല്യൂഷൻ സെന്റർ പരിഹരിച്ചത്. ഇതു വഴി 2002 കോടി ദിർഹത്തിന്റെ സെറ്റിൽമെന്റുകളാണ് നടന്നത്.ഇലക് ട്രോണിക് പ്ലാറ്റ്ഫോമുകളിൽ ലഭിച്ച അപേക്ഷകളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.