ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. ടേക്ക് ഓഫിനിടെ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട വിമാനത്തിന്റെ ടയറില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ ടേക്ക് ഓഫ് റദ്ദാക്കുകയും എയര്‍പോര്‍ട്ടിലെ അഗ്നിശമന സംഘങ്ങള്‍ എത്തി തീയണയ്ക്കുകയും ചെയ്തു.