Gulf

തൊഴിലാളികൾക്കായി ആഘോഷങ്ങൾ ഒരുക്കി ദുബായ് താമസ കുടിയേറ്റ വകുപ്പ്

Published

on

തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു ദുബായ് താമസ കുടിയേറ്റ വകുപ്പ്. മൊത്തം 5 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകേളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബായിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.ദുബായ് അൽ ഖുസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിൽ അധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്

നേട്ടങ്ങൾ ആഘോഷിക്കുന്നു.ഭാവി കെട്ടിപ്പടുക്കുന്നു”എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജി ഡി ആർ എഫ് എ ദുബായുടെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുള്ള ബിൻ അജിഫ്, ലഫ് കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി പുലർച്ച വരെ നീണ്ടുനിന്നു . നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകൻ രോഹിത് ശ്യാം റൗട്ട് തുടങ്ങിയവരുടെ കലാ പ്രകടനവും ആഘോഷരാവിന് ആവേശം പകർന്നുകൊണ്ട് അക്രോബാറ്റിക് ഡിസ്പ്ലേകൾ ഉൾപ്പെടെ ശ്രദ്ധേയമായ 17 കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. കാറുകൾ, സ്വർണ്ണനാണയങ്ങൾ, ഇ- സ്കൂട്ടറുകൾ, വിമാന ടിക്കറ്റുകൾ മൊബൈൽ ഫോണുകൾ തുടങ്ങിയവ 200- ലധികം വിജയികൾക്ക് സമ്മാനമായി നൽകി

തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ദുബായ് താമസ- കുടിയേറ്റ വകുപ്പ് മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായിലെ തൊഴിലാളിയുടെ പുതുവത്സരാഘോഷങ്ങൾ കേവലം ഒരു പുതുവത്സരാഘോഷം മാത്രമല്ല. ദുബായിയുടെ വിജയഗാഥയുടെ അഭിവാജ്യ ഘടകമായ തൊഴിലാളികളോടുള്ള നന്ദിയുടെയും അഭിനന്ദനത്തിന്റെയും സന്ദേശമാണ് പ്രത്യേക പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അതിഥികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനു മുൻഗണന നൽകിയാണ് ജി ഡി ആർ എഫ് എ പരിപാടി സംഘടിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഡയറക്ടറേറ്റിലെ നൂറിലധികം സന്നദ്ധ പ്രവർത്തകർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. അതേസമയം 4 പോലീസ് പട്രോളീംഗും 80 ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാൻ രംഗത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version