തുർക്കിയിലെ ബോലു മലനിരകളിലെ സ്‌കീ റിസോർട്ട് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ചൊവ്വാഴ്ച 66 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അരമണിക്കൂറിനുള്ളിൽ തീജ്വാലകൾ ഹോട്ടലിനെ വിഴുങ്ങി,” വടക്കുപടിഞ്ഞാറൻ തുർക്കിയിലെ കാർട്ടാൽകായ സ്കീ റിസോർട്ടിൽ നടന്ന സംഭവത്തിന് സാക്ഷിയായ മെവ്‌ലട്ട് ഓസർ പറഞ്ഞു.
പുലർച്ചെ 3:30 ഓടെ 12 നിലകളുള്ള ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിൻ്റെ റസ്‌റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിരവധി ഫയർ എഞ്ചിനുകളെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സമയമെടുത്തു. പലരും ജനാലകൾ വഴി എടുത്തു ചാടിയത് വിനയായി.