Gulf

തീർത്ഥാടകരുമായി ഒപ്പിട്ട കരാറുകൾ പാലിച്ചില്ല: യുഎഇയിൽ 458 ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി, 19 പേർക്ക് പിഴ.

Published

on

നിയമങ്ങൾ ലംഘിച്ചതിന് യുഎഇയിലെ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റുകൾ, സകാത്ത് എന്നിവയ്ക്കായുള്ള ജനറൽ അതോറിറ്റി റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് മറ്റ് 19 സൗകര്യങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ
അറിയിച്ചു.


ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റുകൾ, സകാത്ത് എന്നിവയ്ക്കായുള്ള ജനറൽ അതോറിറ്റിയുടെ ലൈസൻസിംഗ് കമ്മിറ്റി കഴിഞ്ഞ ഹജ് സീസണിൽ (2024) തീർഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.
ഹജ്ജ് ഓപ്പറേറ്റർമാർ തീർഥാടകരുമായി ഒപ്പിട്ട കരാറുകൾ പാലിക്കണമെന്നും തീർഥാടകരോടുള്ള അവഗണന രാജ്യത്തിന്റെ മൂല്യങ്ങൾക്കും സമീപനത്തിനും വിരുദ്ധമായതിനാൽ, കരാറിൽ വാഗ്ദാനം ചെയ്ത‌ിട്ടുള്ളതും അംഗീകരിച്ചതുമായ സേവനങ്ങളുടെ
ഗുണനിലവാരങ്ങളെല്ലാം ഉയർത്തിപ്പിടിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version