ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഭർത്താവിനെ മുത്വലാഖ് ചൊല്ലിയ ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഡിവോഴ്സ് വാർത്ത ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചതിന്റെ ശേഷം ആണ് തന്റെ പുതിയ പെർഫ്യൂം ബ്രാന്റ് മെഹ്റ പുറത്തുവിട്ടത്. ‘ഡിവോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമാണ് മെഹ്റ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള കുപ്പി അതിൻരെ മുകളിൽ ‘ഡിവോഴ്സ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. 30കാരിയായ മഹ്റ പുറത്തിറക്കുന്ന പുതിയ ബ്രാന്റ് വലിയ സ്വീകാര്യതയാണ് ദുബായിൽ.