തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന തലശ്ശേരി സി.എച്ച്. സെന്ററിന്റെ ഷാർജ ചാപ്റ്റർ നേതൃയോഗം ഷാർജയിൽ വച്ച് നടന്നു. ശുശ്രൂഷ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ യോഗത്തിൽ, ഷാർജ ചാപ്റ്റർ പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി സി.എച്ച്. സെന്റർ ചെയർമാനും സഫാരി മാൾ മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദിൻ യോഗം ഉൽഘാടനം ചെയ്തു.
സെന്ററിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സി.എച്ച്. സെന്റർ സെക്രട്ടറിയും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ അഡ്വ. കെ.എ. ലത്തിഫ് വിശദീകരിച്ചു.ഷാർജ കെഎം സി സി സംസ്ഥാന സെക്രട്ടറി ഫസൽ തലശ്ശേരി, സി എച്ച് സെൻ്റർ വെസ് പ്രസിഡണ്ട് മുനിർ പെരിങ്ങത്തുർ തുടങ്ങിയവർ സംസാരിച്ചു. വിശിഷ്ടാതിഥികളായി അനസ് പാലോട്ട്, ഹർഷാദ് മലബാർ ഗോൾഡ്, റംഷാദ് തലശ്ശേരി റെസ്റ്റോറൻ്റ് , യാസിർ, സത്താർ, കെ എം സി സി ജില്ലാ സെക്രട്ടറിമാരായ നംശീർ കെ പി, റഫിക്ക് കെ വി , മണ്ഡലം ഭാരാവാഹികളായ നവാസ് മണിയിൽ, ബഷീർ കാസ്മി, സമീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ചാപ്റ്റർ സെക്രട്ടറി സാദിഖ് പുക്കോം സ്വാഗതവും ട്രഷറർ ലത്തിഫ് കതിരൂർ നന്ദിയും പറഞ്ഞു.