മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ അനുശോചിച്ചു.ഇന്ത്യൻ സമ്പദ് വ്യവസ്‌ഥക്കു പുത്തൻ ഉണർവ് നൽകിയ ഭരണാധികാരിയും ,മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയും,ഭഷ്യ സുരക്ഷാ നിയമവും നടപ്പാക്കുക വഴി ഇന്ത്യയിലെ സാധാരണക്കാർക്കും,പാവപ്പെട്ടവർക്കും ആശ്വാസം നൽകിയ നേതാവായിരുന്നു ഡോ: മൻമോഹൻ സിങ്ങെന്നു ഇൻകാസ് ഫുജൈറ പ്രസിഡണ്ട് ജോജു മാത്യു അനുശോചന യോഗത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറിമാരായ ലെസ്റ്റിൻ ഉണ്ണി ,പി സി ഹംസ,ട്രഷറർ ജിതേഷ് നമ്പറോൺ,വർക്കിംഗ് പ്രസിഡന്റുമാരായ ജി പ്രകാശ് ,നാസർ പറമ്പൻ,വൈസ് പ്രസിഡന്റ് പ്രെമിസ് പോൾ,സെക്രട്ടറിമാരായ ഷജിൽ വടെക്കെക്കണ്ടി,ഷാജി പൂക്കോട്ട്,സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ബിജോയ് ഇഞ്ചിപ്പറമ്പിൽ,നാസർ പാണ്ടിക്കാട് ,ഇന്ത്യൻ സോഷ്യൽ ക്ലബ് ആക്ടിങ് പ്രസിഡന്റ് സഞ്ജീവ് മേനോൻ,കൽബ സോഷ്യൽ ക്ലബ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ അബ്ദുൽ സമദ് എന്നിവർ അനുശോചന അറിയിച്ചു സംസാരിച്ചു,ജില്ലാ കമ്മിറ്റി ഭാരവാഹികളും,നിരവധി പ്രവർത്തകരും അനുശോചന യോഗത്തിൽ പങ്കെടുത്തു.