ആകാശം നിറയുന്ന”ഡാവിഞ്ചിത്തിളക്കം’ വരുംദിവസങ്ങളിൽ പ്രതീക്ഷിച്ച് യുഎഇ.സൂര്യാസ്‌തമയ ശേഷം മാനത്ത്ചന്ദ്രനോടു ചേർന്നുണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഭാസമാണ് ഡാവിഞ്ചി ഗ്ലോ എന്നറിയപ്പെടുന്നത്. ചന്ദ്രൻ നേർത്ത രൂപത്തിലാകുമ്പോൾ വെളിച്ചമില്ലാത്ത ഭാഗത്ത് മിന്നിമറിയുന്ന പ്രകാശക്കാഴ്ചകളാണ് ഡാവിഞ്ചി ഗ്ലോ. ഓഗസ്റ്റ് നാലിന് (ചന്ദ്രപ്പിറവിക്കു ശേഷം) ദിവസങ്ങളിൽ ഈ കാഴ്‌ചകൾക്ക് ആകാശം സാക്ഷ്യം വഹിക്കും.
ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രനിൽ പ്രതിഫലിക്കുമ്പോഴാണ് ഡാവിഞ്ചി ഗ്ലോ പ്രത്യക്ഷമാകുന്നത്. ഈ പ്രതിഭാസം ആദ്യം കണ്ടെത്തിയതു വിഖ്യാത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചി ആയതിനാലാണ് ഈ പ്രതിഭാസത്തിന് അദ്ദേഹത്തിന്റെ പേരിട്ടത്. വരും ദിവസങ്ങളിൽ ഉൽക്കവർഷത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകും
സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഗണ്യമായി ഉയർന്നതായി റിപ്പോർട്ട്. ശരാശരി പ്രായം 77.6 ആയാണ് ഉയർന്നത്. 2016ൽ ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടി’യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നാണ് ആരോഗ്യ മേഖല പരിവർത്തന പരിപാടി. ആരോഗ്യ, വൈദ്യശാസ്ത്ര രംഗത്ത് രാജ്യം കൈവരിച്ച വമ്പിച്ച പുരോഗതിയാണ് ഈ നേട്ടം സാധ്യമാക്കിയത്.
മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ വിവിധ മേഖലകളിൽ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ള ബഹുമുഖ പദ്ധതികൾ വിജയം കണ്ടതും സുപ്രധാന നേട്ടത്തിന് കാരണമായി. വിവിധ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണവും പ്രയത്നങ്ങളും രാജ്യത്തെ ശരാശരി ആയുർദൈർഘ്യ വർധനവിന് ആക്കം കൂട്ടി. ജീവിതത്തിെൻറ എല്ലാ മേഖലകളിലും ആരോഗ്യ പ്രോത്സാഹന നയങ്ങൾ സ്വീകരിക്കൽ, നടത്തം പോലുള്ള വ്യായാമ സംസ്കാരം പ്രോത്സാഹിപ്പിക്കൽ, ഭക്ഷണത്തിലെ ഉപ്പ് കുറക്കൽ, കലോറി വെളിപ്പെടുത്തൽ, പൊണ്ണത്തടി കുറക്കൽ എന്നിവയുൾപ്പെടെ ആരോഗ്യരംഗത്തെ കാലോചിതമായ മാറ്റങ്ങൾ പുരോഗതിക്ക് നിമിത്തമായതായി വിലയിരുത്തുന്നു. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമാക്കുന്നതിനും ചെയ്യുന്ന സംവിധാനങ്ങളും വമ്പിച്ച നേട്ടങ്ങൾ കൈവരിച്ചു.