“ടെസ്‌ലയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഉത്പാദനം അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ഈ റോബോട്ടുകളെ ആദ്യം ടെസ്‌ലയാണ് ഉപയോഗിക്കുകയെന്നും 2026 മുതല്‍ ആയിരിക്കും വില്‍പനയ്ക്ക് വേണ്ടിയുള്ള അവയുടെ ഉല്പാദനം ആരംഭിക്കുകയെന്നും മസ്‌ക് എക്‌സില്‍പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഒപ്റ്റിമസ് എന്നാണ് ടെസ്‌ല നിര്‍മിച്ചിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പേര്. ഈ വര്‍ഷം അവസാനത്തോടെ ഒപ്റ്റിമസ് റോബോട്ടുകളെ ടെസ്‌ല ഫാക്ടറിയില്‍ വിന്യസിക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌ക് മുമ്പ് പറഞ്ഞിരുന്നത്. 2025 ല്‍ മറ്റ് കമ്പനികളിലേക്കും ഒപ്റ്റിമസിനെ എത്തിക്കുമെന്നും മസ്‌ക് കഴിഞ്ഞമാസം ടെക്‌സാസില്‍ നടന്ന ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു.ഹോണ്ട, ബോസ്റ്റണ്‍ ഡൈനാമിക്‌സ് ഉള്‍പ്പടെ വിവിധ കമ്പനികളും ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വികസിപ്പിക്കുന്നുണ്ട്.