ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായ്, 2024-ലെ സ്റ്റീവി അവാർഡ്സിൽ ഗോൾഡ് മെഡൽ നേടി. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പ്ലാനിംഗ് & പ്രാക്ടീസ് എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നടന്ന 9-ാമത് വാർഷിക സ്റ്റീവി അവാർഡ്സ് ഫോർ ഗ്രേറ്റ് എംപ്ലോയേഴ്സ് ചടങ്ങിലാണ് അംഗീകാരം.ഓർഗനൈസേഷണൽ ഡെവലപ്മെന്റ് ആൻഡ് ടാലന്റ് പ്ലാനിംഗ് സിസ്റ്റം’ പ്രോജക്ടിന്റെ മികച്ച പ്രകടനമാണ് ബഹുമതിക്ക് അർഹമാക്കിയത്
ജി.ഡി.ആർ.എഫ്.എ ദുബായ് ഒരു നൂതനമായ സ്ഥാപനഫ്രെയിംവർക്കും ശാസ്ത്രീയ സമീപനങ്ങളും സംയോജിപ്പിക്കുന്നതിലൂടെ വലിയ നേട്ടം കൈവരിച്ചതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അവാദ് അൽ അവൈയിം അറിയിച്ചു.നൂതനതയോടുള്ള പ്രതിബദ്ധതയാണ് ഡയറക്ടറേറ്റിന്റെ മുന്നേറ്റത്തിനും വളർച്ചയ്ക്കും കാരണമായതെന്നും ബിസിനസ് മാനേജ്മെന്റ് സിസ്റ്റങ്ങളിലെ നൂതനതയിലൂടെ ദേശീയ പ്രതിഭകളെയും കഴിവുകളെയും വളർത്തുന്നതിൽ വലിയ സംഭാവനയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ കരിയർ നീഡ്സ് ആൻഡ് എമിറൈസേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അയിഷ സഈദ് അൽ മസ്റൂയി,ഓർഗനൈസേഷണൽ സ്‌ട്രക്ചേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ മേധാവി മറിയം മുഹമ്മദ് അൽ ബദാവി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അവാർഡ് നേട്ടത്തെ അഭിനന്ദിച്ചു.