കേരളത്തില്‍ നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരള ഐടി പാര്‍ക്സ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ജിടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുക.
ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയില്‍ ഈ കമ്പനികൾക്ക് 180 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും മറ്റുമായി ബന്ധപ്പെടാനുള്ള വേദിയായി കേരള ഐടി സ്റ്റാൾ പ്രവർത്തിക്കും. 110 ചതുരശ്ര മീറ്റർ പ്രദർശന സ്ഥലമാണ് ഈ വര്‍ഷം കേരളത്തില്‍നിന്നുള്ള കമ്പനികള്‍ക്കായി അനുവദിച്ചിട്ടുള്ളത്.