Gulf

ജിടെക്സ് ഗ്ലോബല്‍ ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കേരളത്തില്‍ നിന്ന് 30 കമ്പനികള്‍

Published

on

അ​തി​നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും സ്റ്റാ​ർ​ട്ട​പ്പു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ക്​ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ലൊ​ന്നാ​യ ജൈ-​ടെ​ക്സി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​ർ (ഡി.​ഡ​ബ്ല്യു.​ടി.​സി) അ​റി​യി​ച്ചു.


“പ്ര​ദ​ർ​ശ​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ആ​ർ.​ടി.​എ, ദു​ബൈ പൊ​ലീ​സ്, ദു​ബൈ ഇ​വ​ന്‍റ്​ സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച്​ ഡി.​ഡ​ബ്ല്യു.​ടി.​സി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​ൻ പ്ര​ത്യേ​ക ഇ​ട​ങ്ങ​ൾ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ത​യാ​റാ​ക്കി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ദു​ബൈ മെ​ട്രോ​യു​ടെ വി​വി​ധ പാ​ർ​ക്കി​ങ്ങു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യ ശേ​ഷം റെ​ഡ് ലൈ​നി​ലൂ​ടെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലേ​ക്ക് മെ​ട്രോ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​താ​ണ്​ സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു മാ​ർ​ഗം.”

കേരളത്തില്‍ നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരള ഐടി പാര്‍ക്സ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ജിടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുക.

ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയില്‍ ഈ കമ്പനികൾക്ക് 180 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും മറ്റുമായി ബന്ധപ്പെടാനുള്ള വേദിയായി കേരള ഐടി സ്റ്റാൾ പ്രവർത്തിക്കും. 110 ചതുരശ്ര മീറ്റർ പ്രദർശന സ്ഥലമാണ് ഈ വര്‍ഷം കേരളത്തില്‍നിന്നുള്ള കമ്പനികള്‍ക്കായി അനുവദിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version