Gulf

ജപ്പാനിൽ സുനാമി മുന്നറിയിപ്പ് : പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് യുഎഇ

Published

on

ജപ്പാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് യുഎഇ മുന്നറിയിപ്പ് നൽകി.
മിയാക്കി പ്രിഫെക്ചറിലെ തീരപ്രദേശങ്ങളെ ബാധിച്ചേക്കാവുന്ന ഉയർന്ന വേലിയേറ്റത്തെത്തുടർന്ന് ജാഗ്രത പാലിക്കാൻ ടോക്കിയോയിലെ യുഎഇ എംബസി പൗരന്മാരോട് നിർദ്ദേശിച്ചു. അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും എംബസി ഊന്നിപ്പറഞ്ഞു.

എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ, പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 0097180044444 എന്ന നമ്പറിൽ ബന്ധപ്പെടുകയും തവാജുദി സേവനത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്നും നാഎഇ എംബസി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version