Gulf

ചൂടിന് ആശ്വാസം; സുഹൈൽ നക്ഷത്രം ഇന്ന് ഉദിക്കും

Published

on

ജിസിസി രാജ്യങ്ങളിൽ ചൂടിനും ഹുമിഡിറ്റിക്കും ആശ്വാസം നൽകാൻ കാലാവസ്ഥാ മാറ്റത്തിന്റെ അടയാളമായി സുഹൈൽ നക്ഷത്രം ഇന്ന് ഉദിക്കും. സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും.

അറബിയിൽ അൽ തർഫ, അൽ ജബ്ഹ, അൽ സെബ്റ, അൽ സെർഫ എന്നിവയാണ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങൾ. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അൽ സെർഫയിലേക്ക് എത്തുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിനും ഹ്യൂമിഡിറ്റിക്കും സുഹൈൽ നക്ഷത്രത്തിന്റെ വരവ് ആശ്വാസമാകും. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.

ഏറ്റവും തിളക്കമേറിയ നക്ഷത്രം എന്ന നിലയിൽ നഗ്‌ന നേത്രങ്ങൾകൊണ്ടു തന്നെ ഖത്തറിൽ നിന്ന് തെക്കൻ ചക്രവാളത്തിൽ ഈ നക്ഷത്രം കാണാൻ കഴിയുമെന്ന് കലണ്ടർ ഹൗസ് ശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസുഖ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version