ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 ദിവസത്തേയ്ക്ക് 200 ദിർഹം, 14 ദിവത്തേയ്ക്ക് 300 ദിർഹം എന്നിങ്ങനെ നിരക്ക് നൽകിയാൽ മതി. ദുബായിൽ സർക്കാർ ജീവനക്കാർക്ക് 3 ദിവസം വാരാന്ത്യ അവധി; അടുത്ത 7 ആഴ്ചകളിൽ ഇനി സുദീർഘ വാരാന്ത്യങ്ങൾ
പാർക്കിങ് സ്ഥലം നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ബിസിനസുകാർക്കും മറ്റുമാണ് ഇത് ഏറെ ഗുണകരമാകുക. നിലവിൽ ഇത്തരത്തിൽ യാത്രക്കാരന് പാർക്ക് ചെയ്ത് പോകാനുള്ള സംവിധാനമില്ല. ഡ്രൈവറോ ബന്ധുക്കളോ എയർപോർട്ടിലെത്തിക്കാറാണ് പതിവ്.
പാർക്കിങ്ങിന് വൻ നിരക്കാണ് ദുബായ് എയർപോർട്ടിൽ നൽകേണ്ടത്. ടെർമിനൽ 1-ൽ പാർക്കിങ് മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 2-ൽ 15 മുതൽ 70 ദിർഹം വരെയും ടെർമിനൽ 3 ൽ 5 മുതൽ 125 ദിർഹം വരെയുമാണ് നിരക്ക്. പാർക്കിങ്ങിന് ഓരോ അധിക ദിവസത്തിനും ചെലവ് 100 ദിർഹം. അതേസമയം, ഫ്ലൈ ദുബായ് അവരുടെ യാത്രക്കാരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2 ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്.