ചിരന്തനയുടെ 42 മത് പുസ്തകം”പെരുമഴയിലെ ഒറ്റ മഴത്തുള്ളി” അന്താരാഷ്ട്ര പുസ്തകമേളയിൽ ചരിത്രം സൃഷ്ടിച്ചു.
തുടർച്ചായി മൂന്ന് വർഷവും വ്യക്തികളുടെ പുസ്തകങ്ങൾ ഏറ്റവും കുടുതൽ വിറ്റയിക്കുന്ന സ്റ്റാളായി ചിരന്തന മാറി
2022 ഉമ്മൻ ചാണ്ടി സാറിൻ്റെ ഇതിഹാസം, 2023 റഫ്സാന ഖാദറിൻ്റെ ജിന്ന്, 2024 ഷിജി ഗിരിയുടെ പെരുമഴയിലെ ഒറ്റമഴത്തുള്ളികൾ എന്ന പുസ്തകങ്ങളാണ് ചരിത്രം സൃഷ്ടിച്ചത്.
ചിരന്തനയിൽ നിന്നും പുസ്തകങ്ങൾ വാങ്ങിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി കൊണ്ട് ബുക്ക് ഫെയറിൻ്റെ ഉന്നത ഉദ്യോഗസ്ഥൻ മോഹൻകുമാർ കേക്ക് മുറിച്ച് ആഘോഷിച്ചു.
പുന്നക്കൻ മുഹമ്മദലി ചിരന്തന, ലിപി അക്ബർ, മാക്ബത്ത് ഷഹനാസ്, അർഷദ് ബത്തേരി, വചനം സിദ്ദീഖ്. എഴുത്ത് ക്കാരായ ഹണി ഭാസ്ക്കർ, ഗീത മോഹൻ, ബൽക്കീസ്,ഗിരിഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.