Gulf

ഗാന്ധിജിയെ കേവലമൊരു വ്യക്തിയായി കാണരുത്: പി.ഹരീന്ദ്രനാഥ്

Published

on

വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മഖ്യ പ്രഭാഷണം നടതത്തുകയായിരുന്നു
അദ്ദേഹം.

പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു.കേരള ഇലക്ട്രിക്‌സിറ്റി ബോർഡ് ഇൻഡിപെൻഡന്റ് ഡയരക്ടർ മുരുകദാസ് പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. പി.ഹരീന്ദ്രനാഥ് രചിച്ച ‘ മഹാത്മാഗാന്ധി കാലവും കർമപർവവും-1869-1915 എന്ന കൃതി ചടങ്ങിൽ വെച്ച് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. ഷാർജ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ്-ഗേൾസ് വിഭാഗത്തിന്റെ ഗാന്ധിജിയുടെ ജീവിതം വരച്ചു കാട്ടുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version