യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നിവാസികൾക്കും ലോകമെമ്പാടുമുള്ളവർക്കും ആഘോഷവേളയിൽ അനുഗ്രഹീതമായ ക്രിസ്മസ് ആശംസിച്ചു.
“യുഎഇയിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഞാൻ അനുഗ്രഹീതമായ ക്രിസ്തുമസ് ആശംസിക്കുന്നു.”യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു.
ഈ സീസണിൻ്റെ ആത്മാവ് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഐക്യവും സമൃദ്ധിയും സൽസ്വഭാവവും നൽകട്ടെ.”ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ അറിയിച്ചു.