1988 ഏപ്രിൽ 13 ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം വർഷങ്ങളോളം ആദ്യന്തര വിമാന സർവീസും ചുരുക്കം ചില അന്താരാഷ്ട്ര വിമാനങ്ങളും മാത്രം സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഇന്നത്തെ രീതിയിൽ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ കാരണമായത് അന്നത്തെ പ്രധാനമന്തിയായിരുന്ന ഡോക്ടർ മൻ മോഹൻ സിങ്ങിൻ്റെ ഇടപെടലായിരുന്നു.
17 വർഷങ്ങൾക്ക് മുൻപ് അതായത് 2007 – ൽ
പ്രവാസികളുടെ, യാത്രാ പ്രശ്നം, പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം, കോഴിക്കോട് എയർപോർട്ടിന്റെ വികസനം ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ സനിധ്യത്തിൽ വെച്ച് പ്രവാസ ലോകത്ത് നിന്ന് പോയ സംഘം പ്രധാനമന്ത്രി മൻമോഹൻ മൻമോഹൻ സിംങിനെ നേരിട്ടുകാണുന്നുയാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരി നിവേദനം നൽകുന്നു
അദ്ദേഹത്തിൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് കോഴിക്കോട് വിദേശ വിമാനം ഇറങ്ങാൻ തുടങ്ങിയത്. ഇപ്പോൾ കണ്ണൂർ എയർപോട്ടിനോട് കാണിക്കുന്ന അതെ നയം തന്നെയായിരുന്നു കോഴിക്കോട് എയർപ്പോട്ടിനോടും കാണിച്ചത് അതിനെതിരെ പ്രവാസ ലോകത്തും നാട്ടിലും ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും അവസാനം ഫലം കണ്ടത് നമ്മുടെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ടപ്പോൾ മാത്രമാണ്. യു.എ.ഇ. നിന്ന് നിവേദനസംഘത്തിൽ കെ.എം.സി.സി.നേതാവും ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത പി.എ.ഇബ്രാഹിം ഹാജി സാഹിബ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.സിക്രട്ടറി എ.പി. ഹക്കീം, ചിരന്തന വൈസ് പ്രസിഡണ്ട് സലാം പാപ്പിനിശ്ശേരി, മാധ്യമ പ്രവർത്തകൻ സാബൂ കിളിത്തട്ടിൽ, എന്നിവരും, കോഴിക്കോട് ചേബറിൻ്റെ നേതൃത്വത്തി മുള്ള നിവേദനസംഘത്തെ നയിച്ചത് എം.കെ.മുനീർ MLA സാഹിബും, ഡൽഹിയിലുണ്ടായ കേരളത്തിലെ MP മാർ പ്രധാനമന്ത്രിയെ കാണാൻ ഉണ്ടായിരുന്നു. ഇതിനുള്ള സൗകര്യം ചെയ്തു തന്നത് ഇ അഹമ്മദ് സാഹിബ് ആയിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസ ലോകത്ത് ഇതിനു വേണ്ടി ശക്തമായ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. അതിൻ്റെ ജനറൽ കൺവീനർ പുന്നയ്ക്കൻ മുഹമ്മദലിയായിരുന്നു.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന് പ്രവാസ സമൂഹത്തിൻ്റെ പ്രണാമം.