“കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊന്നതിന് ശേഷം ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ പ്രതിയായവർക്ക് വധ ശിക്ഷ. കേസിൽ പ്രതികളായ മലയാളിയും, നാല് സൗദി പൗരൻമാർക്കും ആണ് സൗദി കോടതി വധ ശിക്ഷ വിധിച്ചിരിക്കുന്നത്. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകൻ സമീറിനെ ആണ് ഇവർ 2016ൽ കൊലപ്പെടുത്തിയത്. 2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ നിന്നും മൃതദേഹം ലഭിക്കുന്നത്”
ചേനിക്കാപ്പുറത്ത് സിദ്ദീഖ്, മറ്റു സൗദി പൗരൻമാരായ പ്രതികൾ ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽഅവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽസമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽമുസ്‌ലിമി, ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽഹാജി, എന്നീ പ്രതികളെയാണ് പിടിച്ചത്. ഇവരെ കുറ്റ വിചാരണ നടത്തി. കേസ് തെളിഞ്ഞപ്പോൾ സൗദി കോടതി ഇവരെ വധശിക്ഷക്ക് വിധിച്ചു. ജുബൈലിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കുന്നത്.”
“2016 ജൂലൈ ആറിന് ആണ് സമീറിനേയും സുഹൃത്തിനേയും കാണാതെയാകുന്നത്. പിന്നീട് ജുബൈൽ വർക്ക്ഷോപ്പ് ഏരിയയിൽ നിന്നും മണലും സിമൻറും വിൽക്കുന്ന ഭാഗത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അജ്ഞാത മൃതദേഹം ആരാണെന്ന് കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആണ് അന്വേഷണം കാണാതായ സമീറിലേക്ക് നീങ്ങുന്നത്. സംഭവത്തിൽ മലയാളികളായ നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നീട് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കേസിന് ഉപകാരമാകുന്ന ചില സൂചനകൾ ലഭിച്ചത്.”