കേരളത്തിൽ വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കർശന ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.
15 വയസുകാരന്റെ സ്ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.
സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക
സ്ഥിരീകണമുണ്ടാകുക.