Gulf

കുവൈറ്റ് കൊച്ചി വിമാനത്തിൽ മലയാളി മരിച്ചു; അടിയന്തിരമായി ദുബായിൽ ലാൻഡ് ചെയ്തു.

Published

on

കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ച് മരണമടഞ്ഞു.

കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ ഓഗസ്റ്റ് 8 ന് വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ റാന്നി സ്വദേശിയായ തോമസ് ചാക്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുവൈറ്റ് എയർവെയ്‌സ് വിമാനം അടിയന്തിരമായി ദുബായിൽ ലാൻഡ്
ചെയ്യുകയായിരുന്നു.
തുടർന്ന് ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും തോമസ് ചാക്കോ മരണമടഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ദുബായിൽ നിന്നും പുറപ്പെട്ട കുവൈറ്റ് എയർവെയ്സ് വിമാനം പുലർച്ചെ 5 മണിക്കാണ് കൊച്ചിയിൽ ലാൻഡ് ചെയ്‌തത്
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version