Gulf

കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്ത് പോയാൽ 5000 ദിർഹം പിഴ : വീണ്ടും മുന്നറിയിപ്പുമായി ദുബായ് പോലീസ്

Published

on

കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്ത് പോകരുത് : വീണ്ടും മുന്നറിയിപ്പുമായി ദുബായ് പോലീസ്
നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്തത്‌ പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് എല്ലായ്പ്പോഴും പിൻ സീറ്റുകൾ രണ്ടുതവണ പരിശോധിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു.


രണ്ട് വയസുകാരനെ കാറിന്റെ സീറ്റിലിരുത്തി പുറത്തിറങ്ങിയ അമ്മ ഏതാനും മിനിറ്റുകൾക്ക് ശേഷം തിരികെ വന്നപ്പോൾ കാർ തുറക്കാനാവാതെ വന്നതും ഇത്തരത്തിൽ ഉണ്ടായ ഒട്ടനവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെട്ടെന്ന് തിരികെ വരാം എന്ന് കരുതി കുഞ്ഞിനെ കാറിൽ തന്നെ ഇരുത്തിപോയതായിരുന്നു അമ്മ. ഒടുവിൽ പോലീസ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.

കാറിനുള്ളിൽ കുട്ടി അകപ്പെട്ട് പോയിരുന്നെങ്കിൽ ശ്വാസതടസം നേരിട്ട് ഒരുപക്ഷേ മരണം വരെ സംഭവിക്കാൻ
സാധ്യതയുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും വീടുകളിലെത്തി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോറുകൾ ലോക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികൾ പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളിൽ ഇരുത്തുന്നത് യുഎഇയിൽ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നവർക്ക് 5000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version