Gulf

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ വി​രു​ദ്ധ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വരുത്തി യു.എ.ഇ.

Published

on

ഭേദഗതിയനുസരിച്ച് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസ ഹായം നൽകുന്നതിനുമെതിരെ ഒരു ദേശീയ കമ്മിറ്റി ക്ക് രൂപംനൽകും. അതോടൊപ്പം ഈ കാര്യത്തിലെ ദേശീയ നയങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതി നായി സുപ്രീം കമ്മിറ്റിയും രൂപവത്കരിക്കും.

ദേശീയ കമ്മിറ്റി നടപ്പാക്കുന്ന നയങ്ങളുടെയും നടപ ടികളുടെയും ഫലപ്രാപ്‌തി സുപ്രീം കമ്മിറ്റി പഠിക്കു കയും വിലയിരുത്തുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെ തിരെയും രാജ്യത്ത് നടപടികൾ ശക്തമാക്കുന്നതി ന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതി നടപ്പിലാ ക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം പാലിക്കു ന്നതിൽ പരാജയപ്പെട്ട 32 പ്രാദേശിക സ്വർണ ശുദ്ധീ കരണശാലകളുടെ ലൈസൻസ് കഴിഞ്ഞ ദിവസം മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇ ത്തരത്തിൽ വിവിധ മേഖലകളിൽ നിയമം നടപ്പാക്കു ന്നത് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.

2018ൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനും എതിരായുള്ള നിയമം പാസാക്കിയ തിന് ശേഷം 2021ൽ സർക്കാർ എക്‌സിക്യൂട്ടിവ് ഓ ഫിസ് ഫോർ ആൻ്റി മണി ലോൻ്ററിങ് ആൻഡ് കൗ ണ്ടർ ടെററിസം ഫിനാൻസിങ് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരിക്കും ഒക്ടോബറിനും ഇട യിൽ ഈ മേഖലയിൽ അധികൃതർ ചുമത്തിയ പിഴ യുടെ മൂല്യം 24.92 കോടി ദിർഹമാണ്. അതേസമ യം 2022ൽ ഇത് 7.6 കോടി ദിർഹം മാത്രമായിരു ന്നു. നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ കൂ ടി ഭാഗമാണ് പുതിയ നിയമ ഭേദഗതിയെന്നാണ് വില യിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version