ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കറൻസിയെന്ന നേട്ടം ഒമാനി റിയാലിന്. ഒന്നാം സ്ഥാനത്ത് കുവൈറ്റ് ദിനാറും രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറുമുള്ള പട്ടികയിലാണ് മറ്റൊരു ജിസിസി രാജ്യമായ ഒമാൻ മൂന്നാമതായി സ്ഥാനം പിടിച്ചിരിക്കുന്നത്
.നാലാമത് ജോർദാൻ ദിനാറും അഞ്ചാമത് ഗിബ്രാൾട്ടർ പൗണ്ടും ആറാമത് ബ്രിട്ടീഷ് പൗണ്ടുമാണ് ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോബ്സ്, ഇൻവെസ്റ്റോപീഡിയ എന്നീ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറെന്നതാണ് വിനിമയ നിരക്ക്. കഴിഞ്ഞ വർഷം അൽപം താഴ്ന്ന് 2.49 ഡോളർ എന്ന നിലയിലായിരുന്നു.