ലക്ഷ്വറി എക്‌സ്‌ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രയില്‍ ഇന്ന് കാബിന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ നാണയം സമ്മാനവുമായി ഹോളിഡെമേക്കേഴ്സ്.കോം. ഇന്ന് രാത്രി 12 മണി വരെ ലക്ഷ്വറി എക്‌സ്‌ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സ്വര്‍ണ നാണയം നേടാനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എത്ര കാബിന്‍ ബുക്ക് ചെയ്യുന്നോ അത്രയും സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കാനുള്ള അവസരം ഒരുക്കുന്നുണ്ടെന്നു സ്മാര്‍ട്ട് ട്രാവല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.
ഈ മാസം 20 ന് പുറപ്പെടുന്ന ദുബായ് – സിര്‍ ബനിയാസ് ട്രിപ്പില്‍ സീറ്റ് ഉറപ്പിക്കുന്നവര്‍ക്കാണ് സ്വര്‍ണ നാണയം ലഭിക്കുക. രണ്ട് രാത്രിയും മൂന്ന് പകലും അടങ്ങുന്നതാണ് ഈ യാത്രാ പാക്കേജ്. ചുരുങ്ങിയ നിരക്കിലാണ് ഹോളിഡെമേക്കേഴ്സ്.കോം ഈ അവസരം ഒരുക്കുന്നത്. സ്കൂള്‍ അവധിക്കാലം ആനന്ദകരമാക്കാന്‍ കുടുംബങ്ങള്‍ക്ക് ഇത് മികച്ച ഒരവസരമായിരിക്കും. ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ആപ്പ് വഴിയോ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തോ ലക്ഷ്വറി എക്‌സ്‌ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജിന്‍റെ ഭാഗമാകാം. ഫോൺ: +97145438900.