Gulf

കണ്ണൂർ എയർപോർട്ട് വികസനം; പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനായുള്ള സമരത്തിന് പ്രവാസികൾ പിന്തുണ നൽകണം പുന്നക്കൻ മുഹമ്മദലി

Published

on

കണ്ണൂർ എയർ പോർട്ടിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്തുന്നതിനാവശ്യമായ പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന് സമീപം എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തി വരുന്ന നിരാഹാര സമരത്തിന് പ്രവാസി സംഘടനയുടെയും നാട്ടുകാരുടെയും ശക്തമായ പിന്തുണ അനിവാര്യമാണ് യു എ.ഇ.യിലെ സാമൂഹ്യ പ്രവർത്തകനും, ഒ.ഐ.സി.സി. ഗ്ലോബൽ അംഗവും, ഐ.ഒ.സി.ജനറൽ സിക്രട്ടറിയും, ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി.


ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ച വിമാന താവളം എന്ന് പ്രശസ്തി നേടിയ എയർപോർട്ടിന്റെ ചിറക് അരിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, കണ്ണൂരിന്റെ വികസനത്തിന്‌ ഏറെ പ്രാധാന്യം നൽകുന്ന വിമാനത്താവളം സംരക്ഷിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സർവ്വരും മുന്നോട്ടു വരണമെന്നും, രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് സമര വേദിയിൽ എത്തിയ പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന കണ്ണൂർ എയർപോർട്ട് ആക്‌ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദേശസർവീസ് അനുവദിക്കാതെ കണ്ണൂർ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. ഇതുമൂലം പാവപ്പെട്ട പ്രവാസികളാണ് യാത്രാദുരിതം അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version