സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനം, തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം, പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെ മൂന്ന് വിധം സേവനങ്ങളാണ് ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്യുന്നത്. നൽകിയിരിക്കുന്ന വിശദീകരണം അനുസരിച്ച്, ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അധിക ഫീസ് ഈടാക്കുന്ന തത്കാൽ സേവനത്തിലൂടെ മാത്രമേ പാസ്പോർട്ടുകളുടെ ഫാസ്റ്റ് – ട്രാക്ക് പുതുക്കൽ നടത്താൻ കഴിയൂ.
ഒരു ദിവസംകൊണ്ട് പാസ്‌പോർട്ട് പുതുക്കൽ തത്കാൽ വഴി മാത്രം: യുഎഇയിലെ ഇന്ത്യൻ എംബസി
യുഎഇയിൽ, ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ബിഎൽഎസ് ഇന്റർനാഷണലിന്റെ കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുന്നത്. സാധാരണ പുതുക്കലിന് അപേക്ഷ സമർപ്പിക്കുന്നതിന്, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കമ്പനിയുടെ വെബ്സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. എന്നാൽ തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം ആഗ്രഹിക്കുന്നവർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. എല്ലാ തത്കാൽ അപേക്ഷകർക്കും വാക്ക് – ഇൻ സേവനം ലഭ്യമാണ്.