Gulf

ഒമാന്‍ എയര്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ സ്‌റ്റോപ്പ് ഓവര്‍; ഒരു ദിവസത്തെ നിരക്കില്‍ രണ്ട് രാത്രി ഹോട്ടലിൽ താമസിക്കാം

Published

on

ഒമാന്‍ എയര്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മസ്‌കത്തില്‍ സൗജന്യ സ്‌റ്റോപ്പ് ഓവര്‍ പ്രഖ്യാപിച്ച് ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം. ഒമാനിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ദേശീയ വിമാന കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ഒരുക്കുന്നത്.

ഒമാന്‍ എയറിന്റെ പ്രീമിയം ക്ലാസ് യാത്രക്കാര്‍ക്ക് മസ്‌കത്തില്‍ സ്‌റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടല്‍ താമസം അനുവദിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ നിരക്കില്‍ രണ്ട് രാത്രിയും താമസ സൗകര്യം ലഭിക്കും. നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും പ്രസ്താവനയില്‍ അറിയിച്ചു.

ഇതിന് പുറമെ ഒമാനിലെ ആഭ്യന്തര ടൂര്‍ പാക്കേജുകള്‍, വാടക കാര്‍ സേവനങ്ങള്‍ തുടങ്ങിയവയില്‍ വലിയ നിരക്കിളവും ലഭ്യമാകും. കുറഞ്ഞ സമയങ്ങള്‍ക്കകം മസ്‌കത്തും പരിസരങ്ങളും ചുറ്റക്കറങ്ങാനും ആസ്വദിക്കാനും യാത്രക്കാര്‍ക്ക് അവസരമൊരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version