മാനിൽ നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണം. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക വിപുലീകരിച്ച് മന്ത്രിതല പ്രമേയം നമ്പർ 235/2022 അപ്‌ഡേറ്റ് ചെയ്തു.
രിഷ്കരിച്ച പട്ടികയിൽ മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ ഉൾപ്പെടും. ഒമാനികൾ അല്ലാത്തവർക്ക് നിരോധിക്കപ്പെട്ട തൊഴിലുകളിൽ സിസ്റ്റം അനലിസ്റ്റ്, എഞ്ചിനീയർ, ഗുണനിലവാര നിയന്ത്രണം, ഹോട്ടൽ മാനേജ്‌മെന്റ്, ഗതാഗതം തുടങ്ങിയവയിലെ വിവിധ തസ്തികകളും ഉൾപ്പെടും.തൊഴിൽ മന്ത്രാലയമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നാല് ഘട്ടങ്ങളിലായി സ്വദേശിവത്കരണം നടപ്പിലാക്കും. ഒന്നാംഘട്ടം തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.