Gulf

ഒമാനിൽ വെടിവയ്പ്: നാല് മരണം, നിരവധി പേര്‍ക്ക് പരുക്ക്

Published

on

മസ്‌കത്ത്∙ ഒമാനിലെ മസ്‌കത്ത് നഗരത്തോട് ചേര്‍ന്ന് വാദീകബീറില്‍ പള്ളിയുടെ  പരിസരത്തുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു.  റോയല്‍ ഒമാന്‍ പൊലീസാണ് (ആര്‍ ഒ പി) ഇക്കാര്യം അറിയിച്ചത്. സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് ആര്‍ ഒ പി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version