Gulf

ഐഫോണ്‍ 16 ; വന്നതോടെ ഐഫോണ്‍ 15 പ്രോ മോഡലുകള്‍ നിര്‍ത്തലാക്കി ആപ്പിള്‍

Published

on

ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ പഴയ ഐഫോണ്‍ മോഡലുകളില്‍ ചിലത് വിപണിയില്‍ പിന്‍വലിക്കുകയാണ് കമ്പനി. ഇക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയും പിന്‍വലിക്കുകയാണ്. ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്.


ഐഫോണ്‍ 15 പ്രോ മോഡലുകള്‍ പിന്‍വലിച്ചതോടെ, വിപണിയില്‍ ഐഫോണ്‍ 16 സീരീസില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുക. നിലവിലുള്ള ഐഫോണ്‍ 15 പ്രോ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുമെങ്കിലും പുതിയ ഐഫോണ്‍ 15 പ്രോ ഇനി വാങ്ങാന്‍ സാധിക്കില്ല.

സെപ്റ്റംബര്‍ 13 മുതല്‍ ഐഫോണ്‍ 16 സീരീസിനായി ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ 20 മുതലാണ് വില്‍പന ആരംഭിക്കുക.

ഐഫോണ്‍ 15 നും ഐഫോണ്‍ 15 പ്ലസിനും വില കുറച്ചു

ഐഫോണ്‍ 15 ന്റെ വില 79900 രൂപയില്‍ നിന്ന് 69900 രൂപയായും ഐഫോണ്‍ 15 പ്ലസിന്റെ വില 89900 രൂപയില്‍ നിന്ന് 79900 രൂപയായും കുറഞ്ഞു.

കപ്പയ്ക്കും ചോറിനുമൊപ്പം കൂട്ടാന്‍ ; കിടിലന്‍ ടേസ്റ്റില്‍ ചൂര മുളകിട്ടത്

സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ ‘സൈബർ കമാൻഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ

കുതിപ്പ് തുടര്‍ന്ന് കൊല്ലം സെയ്‌ലേഴ്‌സ്; ആലപ്പി റിപ്പിള്‍സിനെതിരേ രണ്ട് റണ്‍സ് ജയം

ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ പുതുക്കിയ നിരക്ക്

ഐഫോണ്‍ 14 ന് 69900 രൂപയുണ്ടായിരുന്നത് 59900 രൂപയായി കുറച്ചു

ഐഫോണ്‍ 14 പ്ലസിന്റെ വില 79900 രൂപയില്‍ നിന്ന് 10000 രൂപ കുറഞ്ഞ് 69900 രൂപയായി.

ഐഫോണ്‍ 16 സീരീസ്

ഐഫോണ്‍ 16

128GB : Rs 79,900
256GB : Rs 89,900
512GB : Rs 109,900

ഐഫോണ്‍ 16 പ്ലസ്

128GB : Rs 89,900
256GB : Rs 99,900
512GB : Rs 119,900

ഐഫോണ്‍ 16 പ്രോ

128GB : Rs 119,900
256GB : Rs 129,900
512GB : Rs 149,900
1TB : Rs 169,900

ഐഫോണ്‍ 16 പ്രോ മാക്‌സ്

256GB : Rs 144,900
512GB : Rs 164,900 ,1TB: Rs 184,900

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version