Gulf

എ.ഐ. കാരണം പണിപോയി; 12500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് പ്രമുഖ ലാപ്പ്ടോപ്പ് കമ്പനി ഡെല്‍

Published

on

K.j.George

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ജീവനക്കാരുടെ എണ്ണം വീണ്ടും ഗണ്യമായി കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരുമിത്.


പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന്റേയും, എ.ഐ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് നടപെടിയെന്നാണ് കമ്പനിയുടെ വിശദീകരണം. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനകം അമേരിക്കയില്‍ മാത്രം ഏകദേശം 16 ശതമാനം ജോലികള്‍ മെഷീന്‍ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 40 ശതമാനത്തോളം ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാല്‍ ബാധിക്കപ്പെട്ടേക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version