Gulf

എയർ കേരള; അടുത്ത വർഷം മാർച്ചിൽ പറന്നുയരും

Published

on

സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർഥ്യത്തിലേയ്ക്ക്. ന്യൂഡൽഹിയിൽ എയർ കേരള നേതൃത്വം ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി.

ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി

എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് എയർ കേരള സിഇഒ ആയി ഹരീഷ് കുട്ടിയെ ദുബായിൽ സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി പ്രഖ്യാപിച്ചത്.

അതിവേഗം വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ, കൂടുതൽ പുതിയ എയർലൈൻ കമ്പനികൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും രാജ്യത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അതുകൊണ്ട് തന്നെ എയർ കേരളയെക്കുറിച്ചുള്ള വാർത്തകൾ അത്ഭുതപ്പെടുത്തുന്നില്ല. സ്ഥാപകരുടെ സ്വപ്‌നങ്ങൾ, അഭിലാഷങ്ങൾ, എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികൾ, കഠിനാധ്വാനം എന്നിവയിൽ നിന്ന് ജനിച്ച വിമാനക്കമ്പനിയാണിത് മിതമായ നിരനിരക്ക് എയർ കേരള വാഗ്ദാനം ചെയ്യുന്നു.എയർ കേരള സ്ഥാപകൻ അഫിഅഹമ്മദ് പറഞ്ഞു.

                                                      എയർ കേരള സ്ഥാപകൻ അഫിഅഹമ്മദ്

കേരളത്തിൻ്റെ സവിശേഷമായ ഭൂമിശാസ്ത്രവും അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക കണക്റ്റിവിറ്റിയെ വളരെ പ്രാധാന്യമുള്ളതാക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും സർവീസ് നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു. ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലുടനീളമുള്ള ചെറിയ നഗരങ്ങളിലേക്കുള്ള പ്രാദേശിക റൂട്ടുകൾ വികസിപ്പിക്കുന്നതിനൊപ്പം പ്രധാന ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ. ഇത് പ്രാദേശിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കേരളത്തിനകത്തും പുറത്തും/അങ്ങോട്ടും യാത്ര ചെയ്യുന്നവർക്ക് സൗകര്യം പ്രദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version