എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം അപകടത്തിൽ പെട്ടു. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.
ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലന കേന്ദ്രം.