Gulf

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും

Published

on

340 പേരാണ് ദുരന്തത്തിൽ ഇത് വരെ മരിച്ചത്. ഇതിനോടകം 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. തിരിച്ചറിയാൻ സാധിക്കാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ നടത്തുക.

റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധിച്ചെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താൻ സാധിച്ചില്ല. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version