മൃഗശാലക്ക് സമീപം തിപിടിത്തം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന വാഹനങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃഗശാല സന്ദർശകർക്കായി തുറന്നിരിക്കുന്ന സമയത്താണ് സമീപത്ത് തീപിടിത്തമുണ്ടായത്.
സംഭവത്തിന്റെ വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇ 55-ൽ അൽ ഷുവൈബ്-ഉമ്മുൽ ഖുവൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന മൃഗശാലക്ക് സമീപമാണ് അഗ്നിബാധ ഉണ്ടായത്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന മൃഗശാലയാണിത്.