മലയാളി പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് ദുബായ് കെ എം എം സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി “ഇൻസ്പയർ 2024” എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു.അടുത്ത മാസം 11 തിയതി രാവിലെ 10 മണിക്ക് അബു ഹൈലുള്ള ദുബായ് കെ എം സി സിയുടെ പ്രധാന ഹാളിലാണ് പരിപാടി.പ്രമുഖ പ്രചോദക പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂരാണ് ചടങ്ങിന് നേതൃത്വം നൽകുക.
ഇതുമായി ബന്ധപ്പെട്ടുള്ള ബ്രോഷർ പ്രകാശനം കഴിഞ്ഞദിവസം ദുബായിൽ നടന്നു. യുഎഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർനഹയുടെ സാന്നിധ്യത്തിൽ വ്യവസായി കബീർ ടെലിക്കോൺ,സാം ഹോം പ്രോപ്പർട്ടീസ് ചെയർമാൻ സുൽഫിക്കർ അഹ്മദ് മൈലക്കരക്ക് നൽകി കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.വി സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി,മുജീബ് മറ്റത്ത്, വി കെ ജലീൽ, റഹ്മത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു