ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യുഎഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താൽക്കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു.
ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം ഇസ്രയേലിലെ തന്നെ റമോൺ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്താവളങ്ങൾ തുറക്കുംവരെ
ഇതേ നിലയിലാകും സർവീസ്.