ഇന്ന് ഒക്ടോബർ 2, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി.
രാഷ്ട്രപിതാവിൻ്റെ ജൻമദിനം ആഘോഷമാക്കി പ്രവാസികളും.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാലത്ത്
പ്രസിഡണ്ട് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.
ജനറൽ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്,
പ്രഭാകരൻ പയ്യന്നൂർ,മുരളീധരൻ ഇടവന,യൂസഫ് സഗീർ,മാത്യു മണപ്പാറ,ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മുൻഭാരവാഹികൾ,
വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.