Gulf

ഇന്ന് അപകടരഹിത ദിനം; ബ്ലേക്ക് പോയൻ്റ് ഒഴിവാക്കാം

Published

on

വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ‘അ​പ​ക​ട​ര​ഹി​ത ദി​നം’ തി​ങ്ക​ളാ​ഴ്ച. അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ​ത​ന്നെ സു​ര​ക്ഷ റോ​ഡ്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ഡ്രൈ​വ​ർ​മാ​രോ​ട്​ ദു​ബൈ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഡ്രൈ​വ​ർ​മാ​രെ നി​യ​മം പാ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും ട്രാ​ഫി​ക് സം​രം​ഭ​ങ്ങ​ളും വ​ഴി എ​ല്ലാ റോ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​യ​ർ​ന്ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച്​ ഡ്രൈ​വ​ർ​മാ​ർ വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും കാ​ൽ​ന​ട​ക്കാ​ർ​ക്കും അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

ഡ്രൈവർമാർക്ക് ലൈസൻസിലെ ബ്ലാക്ക് പോയന്റു
കൾ കുറക്കാനുള്ള അവസരവും കൂടിയാണ് ‘അപ
കടരഹിത ദിനം’. ആഗസ്റ്റ് 26ന് അപകടമില്ലാതെ വാ
ഹനം ഓടിച്ചാൽ നാല് ബ്ലാക്ക് പോയന്റ് വരെ കുറ
ക്കാമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രസ്താ
വനയിൽ അറിയിച്ചിരുന്നു. മന്ത്രാലയത്തിൻ്റെ വെബ്
സൈറ്റിൽ നൽകിയിട്ടുള്ള ട്രാഫിക് പ്രതിജ്ഞയിൽ
ഒപ്പുവെച്ച് ആർക്കും കാമ്പയിനിന്റെ ഭാഗമാകാം.
ഡ്രൈവർമാരും രക്ഷിതാക്കളും ഈ അവസരം ഉപ യോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചി രുന്നു. ഡ്രൈവർമാരെ ഗതാഗത നിയമങ്ങളിൽ ബോ ധവാന്മാരാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിങ് സം സ്കാരം പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനി ന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാ ക്കി.

രാജ്യത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷ ത്തിലേക്ക് പ്രവേശിക്കാനിരിക്കെ സുരക്ഷ ഉറപ്പുവരു ത്തുന്നതിന് പൂർണ സജ്ജമെന്ന് വിവിധ എമിറേറ്റു കളിലെ പൊലീസ് സേനകൾ കഴിഞ്ഞ ദിവസം അറി യിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version