Gulf

ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന യാ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പോം​വ​ഴി​യെ​ന്ന്​​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ

Published

on

ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന യാ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പോം​വ​ഴി​യെ​ന്ന്​​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ബ്​​ദു​നാ​സ​ർ അ​ൽ​ഷാ​ലി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും വി​മാ​ന​ങ്ങ​ളു​ടെ ശേ​ഷി കു​റ​യു​ന്ന​തു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രാ​ൻ കാ​ര​ണം.

മി​ക​ച്ച ഗ​താ​ഗ​ത ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും അം​ബാ​സ​ഡ​ർ എ​ടു​ത്തു പ​റ​ഞ്ഞു. ഡി.​ഐ.​എ​ഫ്.​സി​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​യു.​എ.​ഇ ഫൗ​ണ്ടേ​ഴ്​​സ്​ റി​ട്രീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ഓ​രോ ദി​വ​സ​വും വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ആ​വ​ശ്യ​ക​ത​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഈ സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങളും അത നുസരിച്ച് സീറ്റുകളുടെ ശേഷിയും വർധിച്ചേ തീരൂ. അല്ലാത്ത പക്ഷം ടിക്കറ്റ് വർധിക്കുന്നത് തുടരും’. -അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളി ൽ സഞ്ചരിക്കാൻ അവസരം ലഭിച്ചിരുന്നു. നിശ്ചിത ദിവസങ്ങളിൽ സ്വന്തം നഗരത്തിനടുത്തുള്ള എയർ പോർട്ടുകളിലേക്ക് യാത്ര ചെയ്യാനാണ് ഇന്ത്യൻ ഇ ഷ്ടപ്പെടുന്നതെന്ന് ഈ യാത്രയിൽ മനസ്സിലായി. അ തുകൊണ്ടാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കേ ണ്ടത് നിർണായകമാണെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version