Gulf

ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ 7 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

Published

on

ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനം ഈ മാസം 7 മുതൽ പുതിയ കെട്ടിടത്തിൽ. ഈ സേവനം നൽകുന്ന ഐവിഎസ് ഗ്ലോബലിന്റെ ഓഫിസാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറുന്നത്. ഊദ് മേത്തയിലെ അൽനാസർ സെൻട്രലിൽ ഓഫിസ് നമ്പർ 104, 302 എന്നിവിടങ്ങളിലായിരിക്കും സേവനം. അൽനാസർ ക്ലബിനു സമീപമാണ് കെട്ടിടം. പുതിയ കെട്ടിടത്തിലേക്കു മാറുന്നതിന്റെ ഭാഗമായി ഈ മാസം 5ന് സേവനം ഉണ്ടായിരിക്കില്ല.

The new premises of the SG IVS Global Attestation Centre in Dubai

പുതിയ ഓഫിസ് 6400 ചതുരശ്ര അടി വിസ്തീർണമുണ്ട്. നിലവിലേത് 4000 ചതുരശ്ര അടിയും. ദിവസേന ശരാശരി 250 അറ്റസ്റ്റേഷൻ നടക്കും. നടപടികൾ 48 മണിക്കൂറിനകം പൂർത്തിയാക്കും. കൂടുതൽ സേവന നിരക്കുള്ള പ്രീമിയം സർവീസ് എടുക്കുന്നവർക്ക് അന്നു തന്നെ അറ്റസ്റ്റ് ചെയ്തു തിരിച്ചുനൽകും. അറ്റസ്റ്റേഷൻ, അഫിഡവിറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനത്തിന് എത്തുന്നവർ SGIVS വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണം. ഊദ് മേത്ത ആണ് സമീപ മെട്രോ സ്റ്റേഷൻ.

കേന്ദ്രത്തിൽ നേരിട്ട് എത്താൻ സാധിക്കാത്ത വയോധികർ, രോഗികൾ എന്നിവർക്ക് വീട്ടിലെത്തി സേവനം നൽകുന്ന ഹോം സർവീസുമുണ്ട്. ഇതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം vcppt.dubai@mea.gov.in ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version