ഇനി മുതൽ വിശാലമായ ‘ദുബായ് നടത്തി’ നുള്ള അവസരം ഒരുങ്ങുന്നു. ദുബായിയെ കാൽനട സൗഹൃദ നഗരമാക്കുന്നതിന് നടത്തത്തിന് വിപുലമായ പദ്ധതി വരുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് എക്സ് പ്ലാറ്റ്ഫോമിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബായ് വോക്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 3,300 കിലോമീറ്റർ നീളമുള്ള നടപ്പാതകളാണ് ഉണ്ടാവുക. ഇതു കൂടാതെ, 110 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം, 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാതകൾ, 124 കിലോമീറ്റർ ഗ്രീൻ വോക്കിങ് ട്രയലുകൾ, 150 കിലോമീറ്റർ ഗ്രാമീണ, പർവത കാൽനട പാതകൾ എന്നിവയും ഉൾപ്പെടുന്നു.