ഇതുവഴി വിവിധ രംഗങ്ങളിൽ വിദ്യാർഥികളെ സഹാ യിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്‌ടായി മാറും. പ്രോജക്‌ട് വിദ്യാർഥി കളുടെ അറിവിനെ മാത്രമല്ല കഴിവുകൾ അളക്കുന്ന തായിരിക്കും -അവർ വ്യക്തമാക്കി.
12 പുതിയ സ്കൂളുകളും അറ്റകുറ്റപ്പണിക്കുശേഷം തുറക്കുന്ന 13 എണ്ണവും ഉൾപ്പെടെ 25 സ്കൂളുകൾ പുതിയ അധ്യയന വർഷത്തിൽ തുറക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അധ്യയന വർഷത്തിന് മു ന്നോടിയായി 5000ലധികം പുതിയ ബസുകളും ഏ ർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളെ സ്വാഗതം ചെയ്യുന്ന കിറ്റുകൾ വിതരണം ചെയ്തും പുതിയ പാരൻ്റ് ഓറിയന്റേഷൻ വെബ് സൈറ്റുകൾ സജ്ജീകരിച്ചും വിദ്യാഭ്യാസ സ്ഥാപന ങ്ങൾ വിദ്യാർഥികളുടെ തിരിച്ചുവരവിന് സജീവമായി തയാറെടുക്കുകയാണ്. ആദ്യദിവസത്തെ ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിനായി പല സ്കൂളുകളും സമീപത്തെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർ ത്തിക്കുന്നുണ്ട്.
അടുത്തടുത്ത സ്ഥാപനങ്ങളുടെ ക്ലാസ് തുടങ്ങുന്ന സമയങ്ങൾ വ്യത്യസ്തമാകുന്നത് ഗതാഗതക്കുരു ക്ക് ‘കുറക്കുന്നതാണ്. സ്‌കൂൾ തുറക്കുന്നതിന് മു ന്നോടിയായി വിപണിയും വളരെ സജീവമാണ്.
യു.എ.ഇയിലെ രക്ഷിതാക്കൾ ശരാശരി ഓരോ കുട്ടി ക്കും 2000 ദിർഹം വരെ സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനായി ചെലവഴിക്കുന്നുണ്ട ന്നാണ് കണക്ക്. ആഗസ്റ്റ് 26ന് യു.എ.ഇയിലെ പൊ തു വിദ്യാലയങ്ങൾ തുറക്കുമ്പോൾ 2.8 ലക്ഷത്തില ധികം വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന് അധികൃതർ അറിയിച്ചു.