Gulf

ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റ, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകൾ; തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം

Published

on

യുഎഇ: യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ഇതിന്റെ പ്രയോജനം വലിയ രീതിയിൽ ലഭിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായിരിക്കും. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന സർവീസ് ആയിരിക്കും ലഭിക്കുക. തൊഴിലാളികൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. ഹാപ്പിനെസ് സിം എന്നാണ് തൊഴിലാളികൾക്കുള്ള ഈ ഓഫറിന് പേര് നൽകിയിരിക്കുന്നത്.

പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കാനാണ് ഇതിലൂടെ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലേക്ക് വിളിക്കാനും മക്കളെ കാണാനും വമ്പൻ ചെലവാണ് നെറ്റിനായി നൽകേണ്ടി വരുന്നത്. അത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. വീഡിയോ കോളിന് ഡാറ്റ റീചാർജ് ചെയ്ത് മടുക്കേണ്ട. ഇനി ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യം. ഇന്റർനാഷണൽ കോളിന്റെ അധിക ബില്ലും പേടിക്കേണ്ട. കുറഞ്ഞ നിരക്കാണ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർവ്വീസ് സെന്ററുകളിൽ നിന്നും ഗൈഡൻസ് സെന്ററുകളിൽ നിന്നും ഓൺലൈനായും സിം എടുക്കാം. തൊഴിൽ കരാറുകൾ പുതുക്കുമ്പോഴും സിം കാർഡ് ലഭിക്കും.

കുറഞ്ഞ വരുമാനമുള്ള എന്നാൽ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈൽ സേവന കമ്പനിയായ ‘ഡു’വുമായി ചേർന്നാണ് പുതിയ ഹാപ്പിനസ് സിം. സർവ്വീസ് സെന്ററുകളിൽ നിന്നും ഗൈഡൻസ് സെന്ററുകളിൽ നിന്നും ഓൺലൈനായും സിം എടുക്കാം. തൊഴിൽ കരാറുകൾ പുതുക്കുമ്പോഴും സിം കാർഡ് ലഭിക്കും.

രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുക എന്നത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഡുവുമായുള്ള ഈ സഹകരണം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആയേഷ ബെല്‍ഹര്‍ഫിയ പറഞ്ഞു. ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും ഈ പുതിയ ഹാപ്പിനസ് സിം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version