ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ പുതിയ രൂപകല്‍പനയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതോടൊപ്പം പുതിയ ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2, എയര്‍പോഡ്‌സ് 4, എയര്‍ പോഡ്‌സ് മാക്‌സ് എന്നിവയും പുറത്തിറക്കി.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്
ലോഞ്ചിന് മുമ്പ് പുറത്തുവന്ന വിവരങ്ങളെല്ലാം ശരിവെക്കുകയാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ്. ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ ആകര്‍ഷകമായ രൂപകല്‍പനയിലാണ് പുതിയ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് മോഡലുകളായ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയിലാണ് പ്രകടമായ മാറ്റമുള്ളത്. ബേസ് മോഡലുകളില്‍ ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്ന പതിവ് രീതികളില്‍ നിന്ന് മാറിയാണ് ഇത്തവണ അവ ഒരുക്കിയിരിക്കുന്നത്.
പുതിയ ചിപ്പും, പുതിയതായി അവതരിപ്പിച്ച ക്യാമറ കണ്‍ട്രോള്‍ ബട്ടനുമെല്ലാം ഐഫോണ്‍ 16 ന് നല്‍കിയിട്ടുണ്ട്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 ന്, 6.7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 പ്ലസിന്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഡിസ്‌പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. നേരത്തെ ഐഫോണ്‍ 15 പ്രോ മോഡലുകളിലുണ്ടായിരുന്ന ആക്ഷന്‍ ബട്ടണ്‍ ഇപ്പോള്‍ ഐഫോണ്‍ 16 ബേസ് മോഡലിലും അവതരിപ്പിച്ചു.
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ പ്രവർത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്സെറ്റ് ആണ് ഐഫോൺ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് സൗകര്യങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവർത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട ക്യാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിൾ എ ഗെയിമുകൾ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോൺ 16 സ്റ്റാന്റേർഡ് മോഡലുകൾ. കൂടുതൽ ഊർജക്ഷമതയുള്ള എ18 ചിപ്പ്സെറ്റ് ഐഫോൺ 15 നേക്കാൾ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകൾ വാഗ്ദാനം
ചെയ്യുന്നു.