Gulf

ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടോ ആശങ്കവേണ്ട; ശക്തമായ സുരക്ഷയൊരുക്കി ഗൂഗിള്‍

Published

on

By K.J.George

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. ഇതുവഴി ഫോണ്‍ മോഷ്ടിക്കുന്നയാള്‍ക്ക് അതുകൊണ്ട് കാര്യമായ ഉപയോഗമില്ലാതെ വരും.


ഈ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയില്‍ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്‌മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.

ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണ്‍ നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ നല്‍കും.

റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version